സംഘപരിവാര്‍ അക്രമികള്‍ ഒഴിഞ്ഞു; ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നു; മികച്ച സൗകര്യങ്ങള്‍ ഒരുക്കി സര്‍ക്കാരും ദേവസ്വം ബോര്‍ഡും

പത്തനംതിട്ട: സന്നിധാനത്ത് സുഖവിവരങ്ങള്‍ ആരാഞ്ഞെത്തിയ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടപ്പോള്‍ ഭക്തര്‍ക്ക് ആവേശം.

എല്ലാം സുഖകരമായിരുന്നില്ലേ, എന്തെങ്കിലും കുറവുണ്ടോയെന്ന മന്ത്രിയുടെ ചോദ്യത്തിന് എല്ലാവര്‍ക്കും ഉത്തരം ഒന്നുമാത്രം- ‘ഇത്തവണ അയ്യപ്പനെ കണ്‍നിറയെ കണ്ടു, ഒന്നല്ല പല തവണ’. അടുത്ത തവണയും വരാമെന്നുപറഞ്ഞാണ് അവര്‍ യാത്ര പറഞ്ഞത്.

വെള്ളിയാഴ്ച രാത്രിയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്നിധാനത്തെത്തിയത്. ശനിയാഴ്ച വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ഇതിനിടെ കുട്ടികള്‍ ഉള്‍പ്പെടെ ഇരുനൂറോളം ഭക്തരുമായി മന്ത്രി സംവദിച്ചു. ശബരിമലയില്‍ ഹാപ്പിയാണെന്നാണ് അവരുടെയും പ്രതികരണം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സുഗമമാണ് ഈ വര്‍ഷം എന്നായിരുന്നു ഏവരുടെയും മറുപടി. തന്ത്രി, മേല്‍ശാന്തി എന്നിവരെയും സന്ദര്‍ശിച്ചു. നിലയ്ക്കലില്‍ ശനിയാഴ്ച ഉച്ചയ്ക്ക് പമ്പയിലെ അന്നദാനമണ്ഡപത്തില്‍ ഭക്തരോടൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News