മലപ്പുറത്ത് ഒന്‍പത് വയസുകാരനെ സഹോദരന്‍ കുത്തിക്കൊന്നു

മലപ്പുറം: മലപ്പുറത്ത് ഒന്‍പത് വയസുകാരനെ സഹോദരന്‍ കുത്തിക്കൊന്നു.

ലഹരിക്കടിമയായ കോളേജ് വിദ്യാര്‍ഥി നബീല്‍ ഇബ്രാഹിമാണ് ക്രൂര കൃത്യം ചെയ്തത്. നബീലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന് ഉറക്കത്തിലാണ് കുത്തേറ്റത്. കുട്ടിയുടെ അനുജന്‍ ഏഴു വയസുകാരനായ അഹമ്മദിനും കത്തിക്കുത്തില്‍ പരുക്കേറ്റിട്ടുണ്ട്.

കുട്ടികളെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട നബീലിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മാതാപിതാക്കളുമായുള്ള വഴക്കിനിടയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ മുഹമ്മദ് ഇബ്രാഹിമിനേയും അനുജന്‍ അഹമ്മദിനേയും ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഇബ്രാഹിമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News