കേന്ദ്രനിലപാട് കാരണം, യുഎഇയുടെ 700 കോടി സഹായത്തിന് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായങ്ങളും നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി; നാടിന്റെ പുനര്‍നിര്‍മാണത്തിനായി നമ്മള്‍ ഒന്നിച്ചുനില്‍ക്കണം

പ്രളയദുരന്തവുമായി ബന്ധപ്പെട്ട് യുഎഇയുടെ സഹായം പോലും തടയുന്ന സമീപനമാണ് കേന്ദ്രത്തിന്റെയും പ്രധാനമന്ത്രിയുടേയും ഭാഗത്തുനിന്നും ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നും സഹായ വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മോദിയുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു.

മന്ത്രിമാര്‍ക്ക് പോകാന്‍ മോദി അനുമതി നല്‍കി എന്നാണ് സൂചിപ്പിച്ചത്. അതിനു ശേഷം മന്ത്രിമാര്‍ പോകാനുള്ള സമയത്താണ് അത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഇതുവഴി സംസ്ഥാനത്തിന് ലഭിക്കേണ്ട കോടികളാണ് നഷ്ടപ്പെടുത്തിയത്. പ്രളയത്തിനു ശേഷം കേന്ദ്രത്തോട് നിരവധി തവണ സഹായം ആവശ്യപ്പെട്ടിട്ടും വാഗ്ദാനങ്ങളല്ലാതെ കാര്യമായ സഹായമൊന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം ദുരന്തമുണ്ടായപ്പോള്‍ വിവിധ രാജ്യങ്ങള്‍ സഹായം നല്‍കിയിരുന്നു. ഇതിനുസമാനമായ രീതിയില്‍ കേരളത്തിനും സഹായം ലഭിക്കേണ്ടതാണ്. ഇത്തരത്തില്‍ ഫണ്ട് സ്വീകരിക്കാനുള്ള കേരളത്തിന്റെ അവകാശത്തെയാണ് ഇപ്പോള്‍ ഇല്ലാതാക്കിയിരിക്കുന്നത്.

കേരളത്തിലെ ജനങ്ങള്‍ പുനര്‍നിര്‍മാണത്തിനായി ഒന്നിച്ചുനില്‍ക്കണമെന്നും മുഖ്യമന്ത്രി ചെങ്ങന്നൂരില്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News