റോഡിൽ കുട്ടിക്കളി വേണ്ട, തങ്ങൾ പിന്നാലെയുണ്ട്; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

റോഡിൽ കുട്ടിക്കളി വേണ്ട, തങ്ങൾ പിന്നാലെയുണ്ടെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടിപിടിപ്പിച്ച് നിരത്തുകളിൽ അഭ്യാസപ്രകടനം നടത്തുന്നതിനു എതിരെയാണ് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്.

കടുത്ത ശിക്ഷാവിധികളും ഇത്തരക്കാർക്ക് മേൽ ചുമത്തും. രണ്ടായിരം ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലുമാണ് നിരത്തുകളിൽ ആളുകൾക്ക് ബുദ്ധിമുട്ടാവുംവിധം അഭ്യാസപ്രകടനങ്ങൾ കാഴ്ചവെച്ചാൽ ശിക്ഷ.

അനധികൃതമായി കാർ റേസിങ്‌ നടത്തുക, സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്.

വാഹനങ്ങളുമായി അഭ്യാസപ്രകടനങ്ങളും അതിവേഗയോട്ടവും നടത്തുന്നതുകൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ച് രക്ഷിതാക്കൾ യുവാക്കളെ ബോധവത്കരണം നടത്തണമെന്നും പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News