ഏഴു പതിറ്റാണ്ടിന്‍െ്‌റ ഇടവേളക്കുശേഷം മെക്‌സിക്കോയില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തി. പ്രസിഡന്‍റായി ഇടതു നേതാവ്‌ ആര്‍ഡ്രെസ്‌ മാനുവല്‍ ലോപസ്‌ ഒബ്രദോര്‍ അധികാരമേറ്റു. ഇദ്ദേഹം മുന്‍ സിറ്റി മേയര്‍ കൂടിയാണ്‌.

65-കാരനായ ഒബ്രദോര്‍ ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട്‌ നേടിയാണ്‌ അധികാരത്തിലെത്തിയത്‌. മുഖ്യ എതിരാളിയായ മുന്‍ പ്രസിഡന്‍റ് എന്‍റിക്‌ പെന നീറ്റോക്ക്‌ 24 ശതമാനം വോട്ടുകള്‍ മാത്രമെ നേടാനായുള്ളൂ. അമേരിക്കയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണം നടത്തുന്ന നേതാവാണ്‌ ഒബ്രദോര്‍.

വെനിസ്വേലന്‍ പ്രസിഡന്‍റ് നികോളാസ്‌ മദൂറോ,യു.എസ്‌ വൈസ്‌ പ്രസിഡന്‍റ് മൈക്‌ പെന്‍സ്‌ അടക്കമുള്ള പ്രമുഖര്‍ പുതിയ പ്രസിഡന്‍റിന്‍െ്‌റ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. ഒബ്രദോറിന്‍െ്‌റ അടുത്ത സുഹൃത്തും ബ്രിട്ടീഷ്‌ ലേബര്‍ പാര്‍ട്ടി നേതാവുമായ ജെമറി കോര്‍ബിന്‍, ഡോണള്‍ഡ്‌ ട്രംപിന്‍െ്‌റ മകള്‍ ഇവാന്‍ക ട്രംപ്‌ എന്നിവരും സത്യപ്രതിജ്ഞക്ക്‌ എത്തിയിരുന്നു.

നവലിബറല്‍ നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചാണ്‌ സത്യപ്രതിജ്ഞക്കുശേഷമുള്ള ബ്രദോറിന്‍െ്‌റ പ്രസംഗമെന്നതും ശ്രദ്ദേയമായി. നവലിബറല്‍ നയങ്ങള്‍ ഒരു വലിയ ദുരന്തമായി മാറിയിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. നമ്മെ രക്ഷിക്കാനെന്ന നിലയില്‍ അവതരിപ്പിച്ച ഊര്‍ജനയപരിഷ്‌കരണം രാജ്യത്തെ ഇന്ധന ഉത്‌പാദനം കുറക്കാന്‍ ഇടവച്ചു. ഇതോടെ ഇന്ധന വൈദ്യുതി നിരക്ക്‌ വര്‍ധിച്ചു.

നിയോലിബറലിസത്തിന്‌ മുന്‍പ്‌ ഇന്ധനത്തിന്‍െ്‌റ കാര്യത്തില്‍ സ്വയം പര്യാപ്‌തമായിരുന്ന രാജ്യം ഇന്ന്‌ പകുതിയിലധികം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ വര്‍ഷങ്ങളായി അലട്ടുന്ന അഴിമതിക്കും ദാരിദ്രത്തിനും അവസാനം കാണുമെന്നും ഒബ്രദോര്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ രണ്ടു ദശകങ്ങളായി രാജ്യം നേരിടുന്ന രക്തരൂക്ഷിത അക്രമങ്ങള്‍ തടയുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക്‌ ഉറപ്പ്‌ നല്‍കി. അമേരിക്കയില്‍ മാന്യമായി ജീവിക്കുന്നതും ജോലി ചെയ്യുന്നതുമായ മെക്‌സിക്കന്‍ അഭയാര്‍ഥികളുടെ സുരക്ഷയില്‍ ഊന്നിയ ബന്ധമാണ്‌ തങ്ങള്‍ ആഗ്രഹിക്കുന്നെതന്നും ഒബ്രദോര്‍ ചടങ്ങില്‍ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്‍െ്‌റ വിവാദ വിദ്യാഭ്യാസ പരിഷ്‌കരണ നടപടികള്‍ നിര്‍ത്തലാക്കുമെന്നും ഒബ്രദോര്‍ വ്യക്തമാക്കി.