സൗന്ദര്യസംരക്ഷണത്തിന് പാര്‍ശ്വഫലങ്ങളില്ലാത്ത മാര്‍ഗ്ഗങ്ങളാണല്ലോ എല്ലാവരും തേടുന്നത്. അത്തരമൊരു പ്രകൃതിദത്ത പരിഹാരത്തിന് ഇതാ ആപ്പിള്‍ പരീക്ഷിച്ചുനോക്കൂ. ആപ്പിള്‍ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരമാണ്.

ആപ്പിള്‍ ഉടച്ച് മുഖത്ത് തേച്ചാല്‍ മുഖസൗന്ദര്യത്തിന് അത്യുത്തമമായ ഔഷധമാണ്. ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ആപ്പിള്‍ കഴിക്കുന്നതിലൂടെ ചര്‍മ്മത്തിന് ലഭിക്കുന്നു. രാത്രി കിടക്കും മുന്‍പ് ആപ്പിള്‍ തേച്ച് ഉപയോഗിക്കണം.

ആപ്പിള്‍ കുരുവെല്ലാം കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് മിക്‌സിയില്‍ എടുത്ത് അല്‍പം ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് അഞ്ച് മുതല്‍ ഏഴ് വരെ മിനിട്ട് നല്ലതു പോലെ അരക്കുക.

ഇത് ഒരു പാനില്‍ വെള്ളം ചൂടാക്കി അതില്‍ ഒരു പാത്രം വെച്ച് അതിനകത്ത് ഈ മിശ്രിതം ഇട്ട് നല്ലതു പോലെ ചൂടാക്കി എടുക്കുക.

മുഖം ക‍ഴുകി ഉണങ്ങി കഴിഞ്ഞ ശേഷം കൈയ്യില്‍ അല്‍പം ക്രീം എടുത്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. രാവിലെ എഴുന്നേറ്റ് മാത്രമേ കഴുകിക്കളയാവു.

ചര്‍മ്മം സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഈ ആപ്പിള്‍ ക്രീം. കഠിനമായ ചര്‍മ്മത്തെ ഇല്ലാതാക്കി സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നു.