പ്രളയദുരിത ബാധിതരെ സഹായിക്കാൻ ഒരു കുട്ടികർഷകൻ; പച്ചക്കറി കൃഷി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ

ലാഭേച്ഛയില്ലാതെ പ്രളയദുരിത ബാധിതരെ സഹായിക്കാൻ ഒരു കുട്ടികർഷകൻ.തിരുവനന്തപുരം ജവഹർ നഗറിൽ വീടിന്റെ ടെറസിലാണ് 9-ാം ക്ളാസ്സുകാരനായ അശ്വിൻ എന്ന മനുഷ്യസ്നേഹി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ പച്ചക്കറി കൃഷി നടത്തുന്നത്.

അശ്വിന്റെ അച്ഛൻ ജയചന്ദ്രൻ 5 വർഷം മുൻപാണ് ടെറസ്സ് കൃഷി ആരംഭിക്കുന്നത്.അന്നുമുതൽ അശ്വിനും സഹായി ആയി ഒപ്പം കൂടി.മികച്ച വിളവു ലഭിച്ചു തുടങ്ങിയതോടെ കൃഷി കൂടുതൽ വ്യാപകമാക്കി ജയചന്ദ്രൻ.അയൽക്കാർക്കും,സുഹൃത്തുക്കൾക്കും വിഷമില്ലാത്ത പച്ചക്കറിയും യഥേഷ്ടം ലഭിച്ചു.ഇതിനിടെയാണ് കേരളത്തെ തകർത്ത് പ്രളയം ആഞ്ഞടിച്ചത്.

ആയിരങ്ങളുടെ കണ്ണീരുകണ്ട അശ്വിൻ മനസ്സിൽ കുറിച്ചു സ്വന്തമായി കുറച്ചുപേരെയെങ്കിലും സഹായിക്കണമെന്ന്. അതിനുമുണ്ട് കാരണം, ചില്ലറത്തുട്ടുകൾ നിറഞ്ഞിരുന്ന കുടുക്കകൾ മുതൽ എക്കാലത്തേയും ആഗ്രഹമായിരുന്ന സൈക്കിൾ വാങ്ങാൻ വച്ചിരുന്ന ചില്ലറത്തുട്ടുകൾ വരെ പൊട്ടിച്ച് , കൊച്ചുകുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതു അശ്വിന് മറക്കാനാകുമായിരുന്നില്ല.

അതുപോലെ തനിക്കും എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിൽ നിന്നാണ് അച്ഛനിൽ നിന്ന് പച്ചക്കറി തോട്ടം ഏറ്റെടുക്കാൻ തീരുമാനിച്ചത്.പച്ചക്കറി വാങ്ങാൻ വരുന്നവരിൽ നിന്ന് പണം വാങ്ങില്ല.പകരം ഒരു ബോക്സ് വച്ചു.അതിൽ അശ്വിൻ എ‍ഴുതി മുഖ്യമന്ത്രിയുടെ ദുരിതാ‍ശ്വാസ നിധിയിലേക്ക്, ഇഷ്ടമുള്ളത് സംഭാവന ചെയ്യാം.ചില്ലറത്തുട്ടുകൾ മുതൽ 500 ന്റെ നോട്ടുകൾ വരെ വീണ് ആദ്യബോക്സ് നിറഞ്ഞു.


വിളവെടുപ്പ് അവസാനിക്കാറായതോടെ രണ്ടാമത്തെ ബോക്സും നിറഞ്ഞു.പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന ഈ കൊച്ചു കർഷകന് ഇനിയുള്ള മോഹം കിട്ടിയ പണം മുഖ്യമന്ത്രിയെ നേരിൽകണ്ട് കൈമാറണം എന്നതാണ് .അച്ഛൻ ജയചന്ദ്രൻ പൊലീസ് ഹെഡ്ക്വാർട്ടേ‍ഴ്സിൽ സീനിയർ സിവിൽ പൊലീസ് ഒാഫീസറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News