നോട്ട‌്‌ നിരോധനം കള്ളപ്പണം തടഞ്ഞില്ല; നോട്ട‌്നിരോധനത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ പിടിച്ചെടുത്തത്‌ വൻതുക: ഒ പി റാവത്ത‌്

ന്യൂഡൽഹി: നോട്ട‌്‌ നിരോധനംകൊണ്ട‌് കള്ളപ്പണം തടയാനായില്ലെന്ന‌് സ്ഥാനമൊഴിഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ‌് കമീഷണർ ഒ പി റാവത്ത‌്. നോട്ട‌്നിരോധനത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ വൻ തുകകളാണ‌് തെരഞ്ഞെടുപ്പ‌് കമീഷൻ പിടിച്ചെടുത്തത‌്.

നിയമസഭാ തെരഞ്ഞെടുപ്പ‌് നടക്കുന്ന അഞ്ച‌് സംസ്ഥാനങ്ങളിൽനിന്ന‌് 200 കോടി രൂപ പിടിച്ചെടുത്തു.തെരഞ്ഞെടുപ്പിന‌് പണം ഒഴുക്കുന്ന അതിശക്തരായ കേന്ദ്രങ്ങളെ നോട്ട‌്നിരോധനം ബാധിച്ചില്ലെന്ന‌് ഇത‌് വ്യക്തമാക്കുന്നെന്ന‌് ദി ഇന്ത്യൻ എക‌്സ‌്പ്രസ‌ിന‌് അനുവദിച്ച അഭിമുഖത്തിൽ റാവത്ത‌് പറഞ്ഞു.

നോട്ട‌്‌ നിരോധനം കിരാതമായ ആഘാതമായിരുന്നെന്ന‌് കേന്ദ്ര സർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ‌് അരവിന്ദ‌് സുബ്രഹ‌്മണ്യത്തിന്റെ വിമർശനത്തിനുപിന്നാലെയാണ‌് റാവത്ത‌ിന്റെ പ്രതികരണം.

രാഷ‌്ട്രീയ പാർടികൾക്ക‌് സംഭാവന സ്വീകരിക്കുന്നതിനുള്ള ഇലക‌്ട്രൽ ബോണ്ടുകളുടെ കാര്യത്തിൽ തെരഞ്ഞെടുപ്പ‌് കമീഷന‌് ഉൽക്കണ്‌ഠ ഉണ്ടെന്ന‌് റാവത്ത‌് പറഞ്ഞു. കേന്ദ്ര സർക്കാർ 2017ൽ ധനബില്ലായി ഇത‌് കൊണ്ടുവന്നപ്പോൾത്തന്നെ ഇക്കാര്യം നിയമമന്ത്രാലയത്തെ അറിയിച്ചു. രാഷ‌്‌ട്രീയ പാർടികൾക്കുള്ള സംഭാവന കൂടുതൽ ദുരൂഹമാകും.

ചട്ടങ്ങൾ മറികടന്ന‌് പല കമ്പനികളും സംഭാവന നൽകാൻ തയ്യാറാകും. ആരാണ‌് നൽകിയതെന്ന‌് തിരിച്ചറിയാത്തതിനാൽ ആർക്കും സംഭാവന നൽകാനാകും. ഇത്തരം പ്രശ‌്നങ്ങളെല്ലാം തെരഞ്ഞെടുപ്പ‌് കമീഷൻ ഉന്നയിച്ചിട്ടുണ്ട‌്. പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും നടപ്പാക്കിയിട്ടില്ലെന്നുമാണ‌് മറുപടി ലഭിച്ചത‌്.

2018 ജനുവരിയിൽ ഇലക‌്ട്രൽ ബോണ്ട‌് വിജ്ഞാപനം വന്നു. സംഭാവനയുടെ റിപ്പോർട്ടും ഓഡിറ്റ‌് വിവരങ്ങളും രണ്ട‌് പാർടികളുടെ ഒഴിച്ച‌് ബാക്കിയെല്ലാം ലഭിച്ചു.

അവ പരിശോധിച്ച‌് മുമ്പ‌് ചൂണ്ടിക്കാട്ടിയ പ്രശ‌്നങ്ങൾ പരിഹരിച്ചിട്ടില്ലെങ്കിൽ അത‌് ഉറപ്പാക്കണമെന്ന‌് കമീഷൻ സർക്കാരിനോട‌് ആവശ്യപ്പെടുമെന്ന‌് റാവത്ത‌് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News