തമ്മിലടിച്ച് നേതാക്കള്‍; ബിജെപിയുടെ കേന്ദ്രസംഘത്തിനു മുന്നില്‍ പരസ്പരം വിഴുപ്പലക്കി സംസ്ഥാന നേതാക്കള്‍; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

ശബരിമലവിഷയം പഠിക്കാന്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷാ അയച്ച കേന്ദ്രസംഘത്തിനുമുന്നില്‍ പരസ്പരം വിഴുപ്പലക്കി സംസ്ഥാന നേതാക്കള്‍. ശബരിമലവിഷയം കൈകാര്യം ചെയ്തതില്‍ സംസ്ഥാനനേതൃത്വത്തിന് തികഞ്ഞ പരാജയമാണ് സംഭവിച്ചതെന്ന് മുരളീധരപക്ഷം ആരോപിച്ചു.

എന്നാല്‍, മുതലെടുപ്പുമാത്രമാണ് മുരളീധരപക്ഷം ലക്ഷ്യമിടുന്നതെന്നായിരുന്നു ശ്രീധരന്‍പിള്ളയെ അനുകൂലിക്കുന്നവരുടെ മറുവാദം.

ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തില്‍ പ്രഹ്ലാദ് ജോഷി, നളിന്‍കുമാര്‍ കട്ടീല്‍, വിനോദ് സോംധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഞായറാഴ്ച കൊച്ചിയില്‍ കോര്‍ കമ്മിറ്റി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ചേരിതിരിഞ്ഞുള്ള ആരോപണ, -പ്രത്യാരോപണങ്ങള്‍ ഉണ്ടായത്. ശബരിമലവിഷയം കൈകാര്യം ചെയ്തതില്‍ സംസ്ഥാനനേതൃത്വത്തിന് തികഞ്ഞ പരാജയമാണ് സംഭവിച്ചതെന്ന് മുരളീധരപക്ഷം ആരോപിച്ചു.

ശബരിമലയിലെ സമരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. കെ സുരേന്ദ്രനും കെ പി ശശികലയ്ക്കും എതിരെയുള്ള പൊലീസ്‌നടപടി പ്രതിരോധിക്കാന്‍പോലും സംസ്ഥാന നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും ആക്ഷേപം ഉയര്‍ന്നു. സെക്രട്ടറിയറ്റിനുമുന്നില്‍ ആരംഭിക്കുന്ന തുടര്‍സമരങ്ങളും വഴിപാടാകുമെന്ന് മുരളീധരപക്ഷം പറഞ്ഞു.

എന്നാല്‍, മുതലെടുപ്പുമാത്രമാണ് മുരളീധരപക്ഷം ലക്ഷ്യമിടുന്നതെന്നായിരുന്നു ശ്രീധരന്‍പിള്ളയെ അനുകൂലിക്കുന്നവരുടെ മറുവാദം. സമരത്തിന്റെ പേരില്‍ ശ്രീധരന്‍പിള്ള നടത്തിയ മലക്കംമറിച്ചിലുകളും കേന്ദ്രനേതൃത്വത്തിനുമുന്നില്‍ ചര്‍ച്ചയായി.

പി എസ് ശ്രീധരന്‍പിള്ള, ഒ രാജഗോപാല്‍, ശോഭ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍, വി മുരളീധരന്‍ തുടങ്ങിയവരുമായാണ് ചര്‍ച്ച നടത്തിയത്. കെ പി ശശികലയും കേന്ദ്രനേതാക്കളെ കാണാന്‍ എത്തിയിരുന്നു. ശബരിമലസമരം സംബന്ധിച്ച തര്‍ക്കം ബിജെപിയില്‍ പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു നേതാക്കളുടെ നിലപാടുകള്‍.

അതിനിടെ കേന്ദ്രനേതാക്കള്‍ ഗവര്‍ണര്‍ പി സദാശിവവുമായും കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ പൊലീസ് ഇടപെടലില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി കേന്ദ്രസംഘം പിന്നീട് പറഞ്ഞു. ഗവര്‍ണറില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് നേടി സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുളള ഗൂഢനീക്കത്തിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News