റെക്കോര്‍ഡുകള്‍ തകര്‍ത്ത് മാരുതി; അതിവേഗ വില്‍പ്പനയില്‍ ബലേനോ മുന്നില്‍

കാര്‍ വിപണിയില്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന മാരുതി എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍. വേഗത്തില്‍ വില്‍പന ചെയ്യപ്പെടുന്ന വാഹനങ്ങള്‍ ഇറക്കുന്ന കമ്പനി എന്ന ഖ്യാതി നേടിക്ക‍ഴിഞ്ഞ മാരുതിയുടെ ഇത്തവണത്തെ താരം ബലെനോയാണ്.

രാജ്യത്തു അതിവേഗം അഞ്ചുലക്ഷം യൂണിറ്റ് വില്‍പ്പന കൈയ്യടക്കുന്ന കാറായി മാരുതി ബലെനോ മാറി. കേവലം 38 മാസങ്ങള്‍ കൊണ്ടാണ് ബലെനോയുടെ ഈ നേട്ടം. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ പ്രീമിയം മുഖങ്ങളില്‍ ഒന്നാണ് ബലെനോ ഹാച്ച്ബാക്ക്.

ഒക്ടോബറിലെ വില്‍പ്പന കണക്കെടുപ്പില്‍ 18,657 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബലെനോയില്‍ മാരുതി കുറിച്ചത്. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലും 18,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന ബലെനോ നേടിയിരുന്നു. വില്‍പ്പനയില്‍ മറ്റൊരു പ്രീമിയം ഹാച്ച്ബാക്കും ബലെനോയുടെ ഏഴയലത്തു വരുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം പ്രീമിയം വിതരണശൃഖലയായ നെക്‌സയിലൂടെ മാത്രം വില്‍പ്പനയ്‌ക്കെത്തുന്ന ബലെനോ, സ്വിഫ്റ്റിനും മുകളിലാണ് സ്ഥാനം കണ്ടെത്തുന്നത്.

അതേസമയം പ്രീമിയം കാറാണെങ്കിലും ബലെനോ കീശ കാലിയാക്കില്ല. 5.35 ലക്ഷം മുതലാണ് ബലെനോയ്ക്ക് വില. പുതുതലമുറ സ്വിഫ്റ്റ് 4.99 ലക്ഷം രൂപ മുതല്‍ . മാരുതി നിരയില്‍ അകത്തള വിശാലതയ്ക്കും സൗകര്യങ്ങള്‍ക്കും സുരക്ഷയ്ക്കും ഒരുപോലെ പേരുകേട്ട മോഡലുകളില്‍ ഒന്നാണ് ബലെനോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News