യമഹയെ വെല്ലുമോ സുസുക്കി; ഭീഷണിയായി ജിക്‌സര്‍ 250

യമഹയ്ക്ക് ശക്തമായ ഭീഷണിയായി സുസുക്കി. ജൂണില്‍ ജിക്‌സര്‍ 25 എത്തുന്നതോടെ ഇരുവരും തമ്മിലുള്ള മത്സരം കടുക്കും. ഹോണ്ട സിബി ഹോര്‍ണറ്റ് 160R, ബജാജ് പള്‍സര്‍ 220, യമഹ ഫേസര്‍ V2.0 FI മോഡലുകള്‍ക്ക് ഇടയില്‍ കടന്നെത്തിയ ജിക്‌സര്‍, ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കിയ്ക്ക് വലിയ സ്ഥാനമാണ് നല്‍കിയത്.

നിലവില്‍ പ്രാരംഭ ബൈക്ക് ശ്രേണിയില്‍ ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള മോഡല്‍ സുസുക്കിയ്ക്കില്ല. പുതിയ ജിക്‌സര്‍ 250 ഇതിന് പരിഹാരമാണ്. 300 സിസിക്ക് താഴെയുള്ള ബൈക്കുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറുന്ന പശ്ചാത്തലത്തില്‍ സ്‌പോര്‍ടി ഭാവമുള്ള ജിക്‌സര്‍ 250 ബൈക്ക് പ്രേമികളെ ആകര്‍ഷിക്കുന്നതില്‍ പിന്നില്‍ പോകില്ല.

ജിക്സര്‍ 150 -യുടെ ചാസി ഉപയോഗിക്കുമെങ്കിലും കൂടുതല്‍ കരുത്താര്‍ന്ന 250 സിസി എഞ്ചിനെ ഉള്‍ക്കൊള്ളാന്‍ അനിവാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുമാകും സസ്പെന്‍ഷന്‍ നിറവേറ്റുക.

14.6 bhp കരുത്തും 14 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ള 155 സിസി എഞ്ചിനാണ് നിലവിലെ ജിക്‌സറുകളില്‍ തുടിക്കുന്നത്. എന്തായാലും വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് വേണ്ടി ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 250 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാകും പുതിയ ജിക്സര്‍ 250 -യ്ക്ക് കമ്പനി നല്‍കുക.

22 മുതല്‍ 25 bhp വരെ കരുത്തുത്പാദനം എഞ്ചിന്‍ അവകാശപ്പെടും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്സ്. രാജ്യാന്തര വിപണിയില്‍ കമ്പനി അവതരിപ്പിക്കുന്ന GSX-250R സൂപ്പര്‍സ്‌പോര്‍ട്‌സ് ബൈക്കില്‍ ഇരട്ട സിലിണ്ടറുള്ള എഞ്ചിനാണ് ഘടിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News