തിരുവനന്തപുരം: ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാണിച്ചെന്ന ബിജെപിയുടെ അവകാശവാദം ട്രോളായി മാറുന്നു.

കരിങ്കൊടി കാണിക്കാനോ വാഹനം തടയാനോ ഒന്നും കഴിഞ്ഞില്ലെങ്കിലും ബിജെപി കേരളം പേജില്‍ മുഖ്യമന്ത്രിയെ രണ്ടുപേര്‍ കരിങ്കോടി കാണിച്ചു എന്നുപറഞ്ഞുകൊണ്ട് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.

കൊടിയുമായി ഇവര്‍ എത്തിയപ്പോഴേക്കും മുഖ്യമന്ത്രിയും മറ്റ് വാഹനങ്ങളും പോയിക്കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ട് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയെന്ന അവകാശവാദമായിരുന്നു ബിജെപി ഉയര്‍ത്തിയത്.

സംഭവം വ്യാജമാണെന്ന് പുറത്തറിഞ്ഞതോടെ വീഡിയോ ബിജെപി പിന്‍വലിക്കുകയായിരുന്നു.

സംഭവം കണ്ണുചിമ്മിയതിനാല്‍ മിസ് ആയോ എന്നായിരുന്നു മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്.


മലയാള ട്രോളുകളില്‍ ഇത്രയും പ്രശസ്തി കിട്ടിയ ഒന്ന് ഉണ്ടാകില്ലെന്നാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ ട്രോള്‍ ചെയ്തത്.