യുഎഇ പൊതുമാപ്പ് കാലാവധി ഒരുമാസത്തേക്ക് കൂടി നീട്ടി

യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരുമാസത്തേക്ക് കൂടി നീട്ടി. ഡിസംബര്‍ 31 വരെ ഒരുമാസത്തേക്കാണ് പൊതുമാപ്പ് കാലാവധി നീട്ടിയത്.

ആഗസ്റ്റ് ഒന്ന് മുതലാണ് യു എ ഇ യില്‍ പൊതു മാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഒക്ടോബര്‍ 31 വരെ മൂന്നു മാസക്കാലത്തേക്ക് പ്രഖ്യാപിച്ച പൊതു മാപ്പ് പിന്നീട് നവംബര്‍ 30വരെ ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ഒരു മാസത്തേക്ക് കൂടി നീട്ടിയത്. ഡിസംബര്‍ 31 വരെ ഒരുമാസത്തേക്കാണ് പൊതുമാപ്പ് കാലാവധി നീട്ടിയത്.

ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫേഴ്സ് വക്താവ് ലെഫ്റ്റിനന്റ് കേണല്‍ അഹമ്മദ് അല്‍ ദല്ലാലാണ് ഇക്കാര്യം അറിയിച്ചത്. ഫലത്തില്‍ ആഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതു മാപ്പിന്റെ ആനുകൂല്യം അഞ്ചു മാസക്കാലത്തെക്കാണ് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം നേരത്തെ പൊതുമാപ്പ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ കര്‍ശന നിയമ പരിശോധനയുണ്ടാവുമെന്ന് നിയമ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മതിയായ താമസ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ നാട്ടിലേക്ക് മടങ്ങുന്നതിനും രേഖകള്‍ ശരിയാക്കി ഇവിടെ തുടരുന്നതിനും ഉള്ള അവസമാണ് പൊതു മാപ്പ്. പതിനായിരക്കണക്കിനു വിദേശികളാണ് പൊതു മാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.

അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ് നിയമനടപടികളോ ഇവര്‍ക്ക് നേരിടേണ്ടി വരില്ലെന്നതും പൊതുമാപ്പിന്റെ പ്രത്യേകതയാണ്.’പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ’ എന്ന പേരിലാണ് പൊതുമാപ്പ് നടപ്പാക്കിയത് .

ആയിരക്കണക്കിന് മലയാളികളും പൊതു മാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയിരുന്നു. ഇതിന് മുമ്പ് 2013ലായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചത്.

അന്ന് ഏതാണ്ട് 62,000 വിദേശികളാണ് ഇത് പ്രയോജനപ്പെടുത്തിയത്. പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടിയത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News