ദോഹ: അന്താരാഷ്ട്ര തലത്തില്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്നും ഖത്തര്‍ പിന്മാറുന്നു.

ജനുവരി 1 മുതല്‍ ഒപെകില്‍ ഉണ്ടാവില്ലെന്ന് ഖത്തര്‍ ഊര്‍ജ വകുപ്പ് മന്ത്രി സഅദ് അല്‍ കഅബി അറിയിച്ചു.

ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ഉപരോധവും ഒപെകില്‍ നിന്നുള്ള പിന്മാറ്റവും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.