അതിശൈത്യം കാരണം മനുഷ്യവാസം പോലും സാധ്യമല്ലാത്ത നോര്‍ത്ത് പോളിലേക്ക് പോകാന്‍ തയ്യാറെടുത്ത് വീണ്ടുമൊരു മലയാളി; ‘മണാലിയിലെ ജിന്ന്, നമ്മുടെ സ്വന്തം ബാബുക്ക’; നമ്മള്‍ മനസുവച്ചാല്‍ ബാബുക്ക ചരിത്രത്തിന്റെ ഭാഗം

തിരുവനന്തപുരം: അതിശൈത്യം കാരണം മനുഷ്യവാസം പോലും സാധ്യമല്ലാത്ത നോര്‍ത്ത് പോളിലേക്ക് പോകാന്‍ തയ്യാറെടുത്ത് വീണ്ടുമൊരു മലയാളി കൂടി.

കോഴിക്കോട് സ്വദേശിയായ ഡോ. ബാബ് സാഗറാണ് പോളാര്‍ യാത്ര നടത്തുന്ന രണ്ടാമത്തെ മലയാളിയാകാനുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നത്.

ഫിയേല്‍ രാവേന്‍ എന്ന സ്വീഡന്‍ കമ്പനി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന പര്യനടങ്ങളില്‍ മൈനസ് 30 വരെയുള്ള തണുപ്പിലൂടെ 300 കിലോമീറ്റര്‍ വരുന്ന സ്വീഡന്‍, നോര്‍വെ ഏരിയയില്‍, ആര്‍ട്ടിക്കിള്‍ മേഖല മുറിച്ചു കടക്കുന്ന അതിസാഹസികമായ യാത്രയാണ് ഫിയേല്‍രാവേന്‍ ആര്‍ട്ടിക് പോളാര്‍ എക്‌സ്പിഡിഷന്‍.

140 ഓളം രാജ്യങ്ങളില്‍ നിന്നും 20 പേര്‍ക്കാണ് ഈ സാഹസിക യാത്രയുടെ ഭാഗം ആകുവാന്‍ സാധിക്കുന്നത്. ഈ രാജ്യങ്ങളെ 10 വിഭാഗങ്ങളായി വേര്‍തിരിച്ചു ഓണ്‍ലൈന്‍ വോട്ടിംഗ് വഴി വോട്ടിങ്ങില്‍ ആദ്യ സ്ഥാനത്തെത്തുന്ന പ്രതിനിധികള്‍ക്കാണ് ആര്‍ട്ടിക്ക് ദൗത്യത്തിന് ആദ്യം അര്‍ഹത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തില്‍ തെരഞ്ഞെടുക്കപ്പെടും. ഈ മാസം 14 വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം.

ബാബ് സാഗറിന് വോട്ടു ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പുനലൂര്‍ സ്വദേശിയായ നിയോഗ് കൃഷ്ണയെന്ന 27കാരനാണ് മുന്‍പ് ഈ സാഹസിക നേട്ടം കൈവരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News