തിരുവനന്തപുരം: വാര്‍ത്തകള്‍ ശേഖരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കി സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൃത്യമായി ലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. ഈ വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനാണ് ചില മാറ്റങ്ങള്‍ വരുത്തിയത്.

മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിച്ചതിനാല്‍ പൊതുപരിപാടികളിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ പുതിയ ക്രമീകരണങ്ങള്‍ വഴി സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.