”മുല്ലപ്പള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന കാലത്തെ പ്രവര്‍ത്തനം എല്ലാവര്‍ക്കും അറിയാം; ഞാനത് കൂടുതല്‍ വിശദീകരിക്കുന്നില്ല”: മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുല്ലപ്പള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എല്ലാവര്‍ക്കും അറിയാമെന്നും താനത് കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ ഒരു ഫയല്‍ തന്റെ മുന്നില്‍ എത്തിയിട്ട് ഇപ്പോഴാണോ അക്കാര്യം പറയുന്നതെന്നും സര്‍ക്കാര്‍ ബെഹ്‌റയെ ഡിജിപി സ്ഥാനത്ത് നിയോഗിച്ച രണ്ടര വര്‍ഷം മുന്‍പ് ആക്ഷേപം എന്തുകൊണ്ട് പറഞ്ഞില്ലെന്നും മുഖ്യമന്ത്രി മുല്ലപ്പള്ളിയോട് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News