ശബരിമല തീര്‍ത്ഥാടകര്‍ക്കൊരുക്കിയ സൗകര്യങ്ങളില്‍ പൂര്‍ണ്ണതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി നിരീക്ഷണ സമിതി

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കൊരുക്കിയ സൗകര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി ചുമതലപ്പെടുത്തിയ നിരീക്ഷണ സമിതി.

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഈ സീസണിലെ സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലയുള്ള നിരീക്ഷണ സമിതി ഉച്ചയ്ക്ക് ശേഷമാണ് നിലയ്ക്കലില്‍ എത്തിയത്.

ജസ്റ്റിസ് പി.ആര്‍. രാമന്‍, ജസ്റ്റിസ് സിരിജഗന്‍, ഡി.ജി.പി ഹേമചന്ദ്രന്‍ എന്നിവരടങ്ങുന്ന നിരീക്ഷണ സമിതി ഭക്തര്‍ക്കായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തി.

ബേസ് ക്യാമ്പായ നിലയ്ക്കലിലെ കുടിവെള്ള പ്ലാന്റ്, വിരിവയ്ക്കാനേര്‍പ്പെടുത്തിയ സൗകര്യങ്ങള്‍, കെഎസ്ആര്‍ടിസി ജീവനക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും താമസ സൗകര്യങ്ങള്‍, ആശുപത്രി എന്നിവിടങ്ങള്‍ സമിതിയംഗങ്ങള്‍ സന്ദര്‍ശിച്ചു. നിലക്കലില്‍ തീര്‍ത്ഥാടകര്‍ക്കൊരുക്കിയ സൗകര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയാണ് സമിതി രേഖപ്പെടുത്തിയത്.

പൊലീസുകാരുടെ വിശ്രമ ബങ്കറില്‍ ശീതീകരണ സംവിധാനം എര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച നിരീക്ഷണ സമിതി നിലയ്ക്കലില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങളില്ലെന്ന തെറ്റായ പ്രചാരണങ്ങളും നടന്നെന്നും ചൂണ്ടിക്കാട്ടി.

തീര്‍ത്ഥാടകരുടെ തിരക്കേറി വരുന്ന സാഹചര്യത്തില്‍ നിലയ്ക്കല്‍-പമ്പ സര്‍വീസിന്റെ എണ്ണം കൂട്ടണമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News