രാഖിയുടെ ആത്മഹത്യ; ആറ് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി എസ്എഫ്‌ഐ പ്രതിഷേധത്തെത്തുടര്‍ന്ന്

രാഖി കൃഷ്ണ ജീവനൊടുക്കിയ സംഭവത്തില്‍ സ്‌ക്വാഡിലെ മൂന്നദ്ധ്യാപകരെ സസ്പന്റ് ചെയ്തു. ലില്ലി, സജുമോന്‍, നിഷ ക്രിസ്റ്റി, ശ്രുതി, സോഫിയ എന്നി അദ്ധ്യാപകരെയാണ് അന്വേഷണവിധേയമായി സസ്പന്റ് ചെയ്തത്.

ബിരുധ വിദ്ധ്യാര്‍ത്ഥിയായ രാഖികൃഷ്ണ ജീവനൊടുക്കിയ സംഭവത്തില്‍ ഉത്തരവാദികളെന്നാരോപിക്കപെട്ട അദ്ധ്യാപകരില്‍ മൂന്ന് പേര്‍ക്കെതിരെ മാത്രമാണ് അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോളേജ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്.

കോപ്പിയടി പിടികൂടിയ അദ്ധ്യാപികയക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നതും ശ്രദ്ധേയമായി. രാഖിയെ ആത്മഹത്യചെയ്യാന്‍ കാരണം മാനസ്സിക പീഢനമൂലമാണെന്ന് രാഖിയുടെ സഹപാഠികളും പിതാവും എസ്.എഫ്.ഐയും ആരോപിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് നടപടി.

സ്വയംഭരണവകാശത്തിന്റെ മറവില്‍ നടക്കുന്ന ഭരണമാണ് രാഖിയും ഗൗരിനേഘമാര്‍ ഉണ്ടാവുന്നതെന്ന് എസ്.എഫ്.ഐ ചൂണ്ടികാട്ടി.നടപടിക്ക് വിധേയരായ മൂന്ന് അദ്ധ്യാപകര്‍ കോളേജ് ക്യാമ്പസിനുള്ളില്‍ നിന്ന് എന്നേന്നേക്കുമായി പുറത്താക്കണമെന്നും പോലീസ് അന്വേഷണം വേഗതയിലാക്കണമെന്നും ആവശ്യപ്പെട്ടു.

രാഖിയുടെ മരണത്തെ തുടര്‍ന്ന് തുടങിയ എസ്എഫ്‌ഐ പ്രക്ഷോഭം അദ്ധ്യാപകരുടെ സസ്പന്‍ഷനെ തുടര്‍ന്നാണ് താല്‍കാലികമായി അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News