ബിജെപിക്കെതിരെ കമല്‍ഹാസന്‍

കൊച്ചി: 2019ല്‍ ഇന്ത്യ ഭരിക്കേണ്ടത് മതേതരത്വം കാത്തുസൂക്ഷിക്കുന്ന സര്‍ക്കാര്‍ ആയിരിക്കണമെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍.

എന്നാല്‍ ബിജെപി മതേതരത്വം കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവരാണ് എന്നും കമല്‍ഹാസന്‍ പറഞ്ഞു.

മീറ്റു മുന്നേറ്റം മികച്ച ഒരു ചുവട് ആണെന്നും എന്നാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നല്ല രാഷ്ട്രീയത്തിന് വേണ്ടി ഒരു മാധ്യമം എന്ന രീതിയില്‍ സിനിമ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മക്കള്‍ നീതി മയ്യം 2019 ല്‍ ലോകസഭയിലേക്ക് മത്സരിക്കുമെന്നും ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News