കെടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി; ബന്ധുനിയമന വിഷയം അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി സഭയില്‍

തിരുവനന്തപുരം: കെടി ജലീലിനെതിരായ പ്രതിപക്ഷത്തിന്റെ ബന്ധുനിയമന ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ബന്ധുനിയമന ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കെ. മുരളീധരന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജലീലിന്റെ ബന്ധു അദീബിനെ നിയമിച്ചതില്‍ അപാകതയില്ല. ഇതു സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബന്ധുനിയമന വിഷയം അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആദ്യം അഭിമുഖത്തിന് വന്നവര്‍ക്കാര്‍ക്കും നിശ്ചിത യോഗ്യതയില്ലായിരുന്നു. നേരത്തെ, അപേക്ഷ നല്‍കിയ അഭിമുഖത്തിന് വരാതിരുന്ന അദീബ് ജോലി ഏറ്റെടുക്കാന്‍ തയാറായി. ആരോപണങ്ങളും വിവാദങ്ങളും ഉണ്ടായപ്പോള്‍ അദീപ് മാതൃ സ്ഥാപനത്തിലേക്ക് മടങ്ങിപ്പോയി. നിയമനം വഴി കോര്‍പറേഷന് ഒരു രൂപ പോലും നഷ്ടമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News