കോഴിക്കോട് കള്ളനോട്ടടി സംഘം പിടിയിൽ; കള്ളനോട്ടുകളും യന്ത്രവും പോലീസ് പിടികൂടി

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ കള്ളനോട്ട് നിർമ്മാണ സംഘം പിടിയിൽ. നിരവധി കള്ളനോട്ടുകളും യന്ത്രവും പോലീസ് പിടികൂടി. നോട്ട് നിർമ്മാണത്തിന് ഉപയോഗിച്ച പേപ്പർ, മഷി എന്നിവയും പരിശോധനയിൽ കണ്ടെടുത്തു.

രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് നിർമ്മാണ സംഘത്തെ പിടികൂടിയത്. ബാലുശ്ശേരി ടൗണിനോട് ചേർന്ന്, നാട്ടുകാരനായ മുത്തു എന്ന രാജേഷ് കുമാറിന്റെ വീട് കേന്ദ്രീകരിച്ചായിയിരുന്നു കള്ളനോട്ടടി.

എറണാകുളം വൈറ്റില സ്വദേശി വിൽബർട്ട്, കോഴിക്കോട് നല്ലളത്തുള്ള വൈശാഖ് എന്നിവരെയും രാജേഷിനൊപ്പം ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. രാജേഷ് കുമാറിന്റെ വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലാണ് നോട്ടടിയന്ത്രവും, മഷിയും, പേപ്പറും അനുബന്ധ ഉപകരണങ്ങളും സജജി കരിച്ചത്.

2000 രൂപയുടെയും 500 രൂപയുടെയും ഒറിജിനലിനെ വെല്ലുന്ന വ്യാജ നോട്ടുകളാണ് കണ്ടെടുത്തത്. അച്ചടിക്കാനായി കൊണ്ടുവന്ന 200 എണ്ണമുള്ള 74 കെട്ട് പേപ്പറുകൾ പോലീസ് പിടിച്ചെടുത്തു.

അച്ചടിച്ച നോട്ടുകൾ പുറത്ത് വിതരണം നടത്തിയിട്ടുണ്ടോ എന്ന് കൂടുതൽ ചോദ്യം ചെയ്യലിനുശേഷമേ വ്യക്തമാകൂ എന്ന് ബാലുശ്ശേരി സി ഐ, കെ സുഷീർ പറഞ്ഞു

മാൻവേട്ട കേസിൽ പ്രതിയായ രാജേഷ്കുമാർ കോഴിക്കോട് സബ് ജയിലിൽ റിമാന്റിൽ കഴിഞ്ഞിരുന്നു. ഇവിടെ നിന്നാണ് കൂട്ടുപ്രതികളായ വിൽബർട്ടിനെയും വൈശാഖിനെയും പരിചയപ്പെടുന്നത്.

വിൽബർട്ട് പാലക്കാട്ട് കള്ളനോട്ടടി കേസിലെ പ്രതിയും, വൈശാഖ് സ്ഫോടന കേസിലെ പ്രതിയുമാണ്. കോഴിക്കോട് നിന്നുള്ള ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തി. വീട് സീൽ ചെയ്ത പോലീസ് പിടിച്ചെടുത്ത യന്ത്രസാമഗ്രികളടക്കം സ്റ്റേഷനിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here