ലോകകപ്പില്‍ “ഗംഭീര വിജയം” സമ്മാനിച്ച സൂപ്പര്‍ ബാറ്റ്സ്മാന്‍ വിരമിച്ചു

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഗൗതം ഗംഭീര്‍ വിരമിച്ചു. വിരമിക്കല്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെയാണ് ഗംഭീര്‍ പുരത്തു വിട്ടത്.

ഇന്ത്യ ലോകകപ്പില്‍ കിരീടം സ്വന്തമാക്കുമ്പോള്‍ ടീമില്‍ നിര്‍ണായക സാനിധ്യമായ താരമായിരുന്നു ഗംഭീര്‍. അന്ന് ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായത്, ഗംഭീറിന്‍റെ കിടിലന്‍ ബാറ്റിങ്ങായിരുന്നു.

ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും ട്വന്റി20യിൽ 37 രാജ്യാന്തര മൽസരങ്ങളും കളിച്ചിട്ടുണ്ട്.

2016ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീറിന്‍റെ അവസാന രാജ്യാന്തര മൽസരം. 9 സെഞ്ചുറികളും 22 അർധ സെഞ്ചുറികളും ഉള്‍പ്പെടേ 4154 റൺസ് ഗംഭീർ‌ നേടിയിട്ടുണ്ട്.

ട്വിറ്ററിലൂടെയാണ് നിര്‍ണായകമായ തീരുമാനം ഗംഭീര്‍ ആരാധകരെ അറിയിച്ചത്. ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയത്തിൽ തുടങ്ങിയത് അവിടെവച്ചു തന്നെ അവസാനിക്കുന്നു. ഇതാണ് ശരിയായ സമയം. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ സമയത്തിന് പ്രാധാന്യം നൽകുന്നു. ഗംഭീർ ട്വിറ്ററില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here