നവോത്ഥാന ആശയങ്ങൾ ഗ്രാമങ്ങളിലേക്ക് എത്തിക്കാന്‍ വനിതാ മതിൽ നല്ല ആശയം: കെകെഎൻ കുറുപ്പ്

വനിതാ മതിൽ നല്ല ആശയമെന്ന് പ്രമുഖ ചരിത്രകാരൻ കെ കെ എൻ കുറുപ്പ്. നവോത്ഥാന ആശയങ്ങൾ ഗ്രാമങ്ങളിലേക്ക് എത്തിക്കാൻ പരിപാടി സഹായിക്കും. ആചാരങ്ങൾ മാറി വന്ന ചരിത്രമാണ് നാടിനുള്ളതെന്നും കെ കെ എൻ കുറുപ്പ് പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ നവോത്ഥാന ആശയങ്ങൾ ഗ്രാമങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് പ്രമുഖ ചരിത്രകാരൻ കെ കെ എൻ കുറുപ്പ് അഭിപ്രായപ്പെട്ടു. ഇതിന് സംസ്ഥാന സർക്കാർ തന്നെ നേതൃത്വം നൽകുന്നത് നല്ല കാര്യമാണ്.

പകുതിയിലധികം വരുന്ന സ്ത്രീകളിലേക്ക് നവോത്ഥാന ആശയങ്ങൾ കൂടുതലായി എത്തിക്കാൻ വനിതാ മതിലിന് കഴിയുമെന്നും കെ കെ എൻ കുറുപ്പ് പറഞ്ഞു.

ആചാരങ്ങൾ മാറി വന്ന ചരിത്രമാണ് കേരളത്തിനുള്ളത്. ശബരിമല വിധിക്കെതിരായ നീക്കത്തെ തടഞ്ഞ് നിർത്തേണ്ടതാണെന്നും കെ കെ എൻ കുറുപ്പ് പറഞ്ഞു.

നവോത്ഥാനത്തിന്റെ ശക്തി കൂടുതൽ കാണാൻ കഴിയുക ഇടതു പക്ഷത്തിനാണെന്നും കെ കെ എൻ കുറുപ്പ് അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News