കൊച്ചി: സെൻട്രൽ പോലീസ് സ്റ്റേഷനിൽ നിന്നും പ്രതി രക്ഷപ്പെട്ടു. നിരവധി മോഷണക്കേസുകളിലെ പ്രതിയായ പൊന്നാനി സ്വദേശി തഫ്സീർ ദർവേഷാണ് ഇന്ന് പുലർച്ചെ സ്റ്റേഷനിൽ നിന്ന് കടന്നുകളഞ്ഞത്.

കഴിക്കാൻ കൊടുത്ത കറി പോലീസിന്റെ കണ്ണിൽ ഒഴിച്ചാണ് ഇയാൾ ഓടിക്കളഞ്ഞത്.കേസിൽ ചോദ്യം ചെയ്യുന്നതിനായാണ് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിൽ വാങ്ങിയിരുന്നത്. തഫ്സീറിനു വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.