ജിസിസി ഉച്ചകോടിയിലേക്കു ഖത്തർ അമീറിന് സൗദി രാജാവിന്റെ ക്ഷണം; പ്രതിസന്ധി അയയാൻ സാധ്യത

റിയാദിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയേ ആതിഥേയ രാജ്യമായ സൗദി അറേബ്യ ഔദ്യോഗികമായിക്ഷണിച്ചു.

സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽസൗദിന്റെയ ക്ഷണക്കത്താണ് ജി .സി .സി സെക്രട്ടറി ജെനെറൽ ഡോ :അബ്ദുൽ ലത്തീഫ് ബിൻ റഷീദ് അൽസയാനി ഖത്തറിന് കൈമാറിയത്.

ഖത്തർ വിദേശകാര്യ സഹ മന്ത്രി സുൽത്താൻ ബിൻ സൗദ് അൽ മുറൈഖി ആണ് കത്ത് സ്വീകരിച്ചത് . ഉപരോധനത്തിനു ശേഷമുള്ള രണ്ടാമത്തെ ഉച്ചകോടിയാണ് ഇത്.

ഡിസംബർ മാസം ഒൻപതിനാണ ഇരുപത്തിയൊമ്പതാമത്‌ ഉച്ചകോടി റിയാദിൽ നടക്കുന്നത് .ഖത്തറിനെ പങ്കെടുപ്പിക്കാൻ മധ്യസ്ഥശ്രമങ്ങൾക്കു കുവൈത് ഊർജിതപെടുത്തിയിരിന്നു. ഖത്തർ ഉൾപ്പടയുള്ള എല്ലാ ജിസി .
സി രാജ്യങ്ങളും റിയാദ് ഉച്ചകോടിയിൽ സംബന്ധിക്കുമെന്നു കുവൈത് വിദേശ കാര്യ മന്ത്രി കുവൈത് വാർത്ത എജെൻസിയുമായുള്ള സംഭഷണത്തിൽ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു .

ഉച്ചകോടി നിലവിലെ ഗൾഫ് പ്രതിസന്ധികൾ അവസാനിക്കുന്ന്തിന്റെയ ആദ്യ സൂചനയായിട്ടാണ് രാഷ്ട്രീയ നീരിക്ഷകർ വിലയിരുത്തുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News