ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. ടീം ഇന്ത്യ ഇത്തവണ പരമ്പര ലക്ഷ്യം വെച്ചാണ് ഇറങ്ങുന്നത്.

ക‍ഴിഞ്ഞ 71 വര്‍ഷത്തെ ചരിത്രത്തില്‍ ഓസീസിന്‍റെ മണ്ണില്‍ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് ഇതുവരെ ക‍ഴിഞ്ഞിട്ടില്ല.

എന്നാല്‍ ഇത്തവണ ചരിത്രം കുറിക്കാനുള്ളസുവര്‍ണാവസരമാണ് ഇന്ത്യയ്ക്ക്. പേസിനെ അനുകൂലിക്കുന്ന പിച്ചില്‍ ഭുവനേശ്വര്‍ കുമാര്‍, ബുംമ്ര, ഉമേഷ് യാദവ് എന്നിവര്‍ അടങ്ങിയ ബൗളിംഗ് നിരയ്ക്ക് കാര്യമായ പ്രകടനം കാ‍ഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇവര്‍ക്കൊപ്പം ബാറ്റിംഗ് നിര കൂടി മികച്ച പ്രകടനം കാ‍ഴ്ചവെച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് അനായാസം സ്വന്തമാക്കാന്‍ ക‍ഴിയും,

അതേ സമയം പന്തുചുരണ്ടല്‍ വിവാദത്തില്‍ പുറത്തുനില്‍ക്കുന്ന നായകന്‍ സ്മിതിന്‍റെയും, ഡേവിഡ് വാര്‍ണറുടെയും അഭാവം ഓസീസ് ടീമിന്‍റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.