നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും രണ്ട് അഭിഭാഷകരെ ഹൈക്കോടതി ഒ‍ഴിവാക്കി

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും രണ്ട് അഭിഭാഷകരെ ഹൈക്കോടതി ഒ‍ഴിവാക്കി.

നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചെന്ന കേസിലാണ് അഭിഭാഷകരായ പ്രതീഷ് ചാക്കൊ,രാജു ജോസഫ് എന്നിവരെ പ്രതിസ്ഥാനത്ത് നിന്ന് ഹൈക്കോടതി ഒഴിവാക്കിയത്.

പ്രതികൾ ഫോൺ നശിപ്പിച്ചുവെന്നതിന് തെളിവില്ലന്നും നടിയെ ആക്രമിച്ച സംഭവത്തിൽ ഇവർക്ക് പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

പ്രതികളിൽ നിന്ന് ഒന്നും കണ്ടെടുക്കാനായില്ലന്നും കോടതി ചൂണ്ടിക്കാട്ടി.പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ സാക്ഷിമൊഴികളിൽ നിന്ന് തെളിയിക്കാനായിട്ടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും വിചാരണക്കോടതിയെ സമീപിച്ചെങ്കിലും
കോടതി അനുവദിച്ചിരുന്നില്ല. തുടർന്നാണ് അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News