കാമ്പസ് ആപ്ലിക്കേഷനുമായി കോഴിക്കോട്എം മണാശേരി എംഎഎംഒ കോളേജ് വിദ്യാര്‍ത്ഥികള്‍

കേരളത്തിലെ ആദ്യത്തെ കാമ്പസ് ആപ്ലിക്കേഷനുമായി കോഴിക്കോട് ജില്ലയിലെ മണാശ്ശേരി എംഎഎംഒ കോളേജ് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. കോളേജിലെ ജേണലിസം വിദ്യാര്‍ത്ഥികളും അധ്യാപകരും ആണ് ‘മാമേക്ക് മീഡിയ’ എന്ന ആപ്പിനു പിന്നില്‍.

എന്തിനും ഏതിനും ആപ്പുകളുള്ള ഇക്കാലത്ത് മാധ്യമപഠനകാലത്തു തന്നെ മാധ്യമ മേഖല പരിചയപ്പെടാനും പുത്തന്‍ സാങ്കേതിക മേഖലകളെ അടുത്തറിയാനും ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കുന്നു.

‘ലോകം ഒരു കുടക്കീഴില്‍’ എന്ന ടാഗ് ലൈനോടു കൂടി പ്രവര്‍ത്തിക്കുന്ന മാമോക്ക് മീഡിയ റേഡിയോ,ഇ-പേപ്പര്‍,ഓണ്‍ലൈന്‍ വാര്‍ത്തകള്‍,മാഗസിന്‍,വോകസ് പോപ്പുലി, സംവാദം, ഫോട്ടോഗ്രഫി, ക്വിസ്, വീഡിയോന്യൂസ്, പുസ്തക നിരൂപണം,സിനിമാ നിരൂപണം തുടങ്ങിയ നിരവധിപരിപാടികള്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്.

കോളേജില്‍ നടക്കുന്ന വിവിധ പദ്ധതികളൂം ഡിപ്പാര്‍ട്ട്‌മെന്റുകളുടെ വൈവിധ്യമാര്‍ന്ന പരിപാടികളും തത്സസമയം മാമോക്ക് ന്യുസിലുടെ ഓണ്‍ലൈനില്‍ എത്തിക്കുക വഴി കോളേജിന്റെ കണ്ണാടിയായി മാറിയിരിക്കയാണ് മാമോക്ക് മിഡീയ.

റഗുലര്‍ ക്ലാസുകള്‍ കഴിഞ്ഞ് രാത്രിവരെ ഈ ആപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ആപ്പിന്റെ വിജയത്തിനു പിന്നില്‍.

എല്ലാവിധ പിന്തുണയും നല്‍കി ജേണലിസം വിഭാഗം അധ്യാപകരായ നോബി മാന്യുവല്‍, ബ്രിജില എം.വി, യുക്തിരാജ് വി, അനു സി.കെ, ലക്ഷ്മി പി എന്നിവര്‍ കൂടയുണ്ട്.

രണ്ടുവര്‍ഷം ജേണലിസം ബിരുദാനന്തര ബിരുദം പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആപ്ലിക്കേഷനില്‍ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here