പ്രളയകാലത്തെ പ്രവര്‍ത്തനം പോലെ പുനര്‍നിര്‍മാണത്തിലും കേരളം ഒറ്റക്കെട്ടായി നില്‍ക്കണം: മുഖ്യമന്ത്രി

പ്രളയകാലത്തെ പ്രവർത്തനം പോലെ പുനർനിർമ്മാണത്തിലും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര അവഗണനക്കെതിരെ ഒന്നിച്ചു നീങ്ങേണ്ട സമയത്ത് ചിലർ മാറി നടന്നത് ദൗർഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ പ്രളയ നാശനഷ്ടത്തിന്‍റെ കണക്ക് സർക്കാരിന്‍റെ കയ്യിലില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ചർച്ചയ്ക്കൊടുവിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയം സഭ തള്ളി.

പ്രളയസമയത്ത് കേരളമാകെ കാണിച്ച ഐക്യം ലോകം ശ്രദ്ധിച്ച കാര്യമാണ്. എന്നാൽ കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നിൽക്കേണ്ട സമയത്ത് ചിലർ മാറി നടന്നത് ദൗർഭാഗ്യകരമാണ്.

പ്രളയപുനർനിമ്മാണ പ്രവർത്തനങ്ങൾ സർക്കാർ കാര്യക്ഷമമായാണ് മുന്നോട്ട് കൊണ്ടു പോകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകി.

പുനർനിർമ്മാണത്തിന് പണം കണ്ടെത്താനുള്ള സാലറി ചാലഞ്ചിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാടിനെയും മുഖ്യമന്ത്രി വിമർശിച്ചു.

എന്നാൽ പ്രളയ നാശനഷ്ടത്തിന്‍റെ കണക്ക് സർക്കാരിന്‍റെ കയ്യിലില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയിൽ വ്യക്തതയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

തുടർന്ന് സഭ പ്രമേയം തള്ളി. പക്ഷെ കേന്ദ്രത്തിൽ നിന്നും കൂടുതൽ സഹായം നേടിയെടുക്കാൻ ഒറ്റക്കെട്ടായി നിൽകണമെന്ന പൊതുവികാരവും ചർച്ചയിൽ ഉയർന്നു വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News