ഇന്ധന വിലവര്‍ദ്ധന: ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ഓട്ടോയുടെ മിനിമം നിരക്ക് 20 നിന്ന് 25 യും,ടാക്സി നിരക്ക് 150 നിന്ന് 175 ആയിട്ടുമാണ് വര്‍ധിപ്പിച്ചത്.

നിയമസഭയിലെ പ്രഖ്യാപനത്തിന് ശേഷമായിരിക്കും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. ഇന്ധന വില ദിന പ്രതി ഉയരുന്ന സാഹചര്യത്തിലാണ് ഓട്ടോ, ടാക്സി നിരക്ക് നിരക്ക് വർധിപ്പിക്കാൻ രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശ നൽകിയിരുന്നത്.

ഓട്ടോയുടെ മിനിമം നിരക്ക് 20 നിന്ന് 30 ആക്കാനും,ടാക്സിയുടെ മിനിമം നിരക്ക് 150 നിന്ന് 200 രൂപയാക്കാനുമായിരിന്നു ശുപാർശ. എന്നാല്‍ ഈ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here