‘കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ അനുവദിക്കില്ല, ചരിത്രമാകാന്‍ വനിതാ മതില്‍’; വന്‍ മുന്നൊരുക്കങ്ങളുമായി സംഘാടക സമിതി; 30 ലക്ഷം സ്ത്രീകളെ പങ്കെടുപ്പിക്കും; മന്ത്രിമാര്‍ക്ക് ജില്ലകളുടെ പ്രത്യേക ചുമതല

തിരുവനന്തപുരം: വനിതാ മതില്‍ വിജയിപ്പിക്കാന്‍ വന്‍ മുന്നൊരുക്കങ്ങളുമായി സംഘാടക സമിതി. 30 ലക്ഷത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ സംഘാടക സമിതി തീരുമാനിച്ചു. നവോത്ഥാന സംഘടനകള്‍ പ്രത്യേകം പ്രചരണങ്ങള്‍ സംഘടിപ്പിക്കും.

ജനുവരി ഒന്നിന് നടക്കുന്ന വനിതാമതില്‍ വിജയിപ്പിക്കുന്നതിന് വന്‍ മുന്നോരുക്കങ്ങളാണ് സംസ്ഥാന തല സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്. കാസര്‍ഗോഡ് ടൗണ്‍ മുതല്‍ തിരുവനന്തപുരം വെളളയമ്പലം വരെയുളള 620 കിലോമീറ്റര്‍ ദൂരത്തിലാണ് മതില്‍ സൃഷ്ടിക്കുക.

വനിതാ മതില്‍ കടന്ന് പോകാത്ത വയനാട്, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ പ്രവര്‍ത്തകര്‍ യഥാക്രമം കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളില്‍ പങ്കാളികളാകും.

വൈകിട്ട് നാല് മണിക്ക് ആണ് പരിപാടി നടക്കുന്നത്. തുടര്‍ന്ന് നവോത്ഥാന പ്രതിജ്ഞ ചൊല്ലും. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നവോത്ഥാന സദസ് ഇതിന്റെ ഭാഗമായി നടക്കും. പരിപാടിയുടെ വിജയത്തിനായി ഡിസംബര്‍ 11 മുതല്‍ 13 വരെ ജില്ലാ തലകണ്‍വെന്‍ഷനുകള്‍ ചേരും.

ഡിസംബര്‍ 20ന് പഞ്ചായത്ത് തല ജാഥകള്‍ നടക്കും. മന്ത്രിമാര്‍ക്ക് ജില്ലകളുടെ പ്രത്യേക ചുമതല തീരുമാനിച്ചിട്ടുണ്ട്. കേരളത്തെ ഭ്രാന്താലയമാക്കരുത്, സ്ത്രീ പുരുഷസമത്വം ഉറപ്പാക്കുക എന്നീവയാണ് മതിലിന്റെ മുദ്രവാക്യം.

സംഘാടക സമിതി ഓഫീസ് ഇന്ന് തുറക്കും. തിരുവനന്തപുരം വെളളയമ്പലം അയ്യങ്കാളി ഭവനില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് ലോഗോ പ്രകാശനം മന്ത്രി എകെ ബാലന്‍ നിര്‍വഹിക്കും.

വനിതാ മതിലിന്റെ വിജയത്തിനായി പാലക്കാട് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ ചെയര്‍പേഴ്‌സനായി പ്രത്യേക വനിതാ സമ്പ്കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ സൗത്ത് ബ്ലോക്കില്‍ പ്രഥമ സംഘാടക സമിതി യോഗം ചേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News