ഒടിയനിലെ മറ്റൊരു സര്‍പ്രൈസ് കൂടി പുറത്ത് #WatchVideo – Kairalinewsonline.com
ArtCafe

ഒടിയനിലെ മറ്റൊരു സര്‍പ്രൈസ് കൂടി പുറത്ത് #WatchVideo

ഡിസംബര്‍ 14നാണ് ഒടിയന്‍ തീയറ്ററുകളിലെത്തുക.

എല്ലാവരും കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ മറ്റൊരു സര്‍പ്രൈസ് കൂടി പുറത്ത്.

ഒടിയനില്‍ മോഹന്‍ലാല്‍ ആലപിച്ചിരിക്കുന്ന എനൊരുവന്‍ മുടി അഴിച്ചിങ്ങാടണ് എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനം തുടങ്ങുന്നതിന് മുന്‍പ് മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള വിവരണവും ആരാധകര്‍ക്കായുണ്ട്.

ചിത്രത്തിലെ കൊണ്ടോരാം കൊണ്ടോരാം എന്ന ആദ്യ ഗാനം നേരത്തെ പുറത്തുവന്നിരുന്നു. ഡിസംബര്‍ 14നാണ് ഒടിയന്‍ തീയറ്ററുകളിലെത്തുക.

To Top