അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മുന്നേറുന്ന ‘ഖരം’ തീയേറ്ററുകളിലേക്ക് എത്തുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ ഗൈനക്കൊളജിസ്റ്റ് പിവി ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഖരം.

1950 മുതല്‍ എഴുപതുകള്‍ വരെയുള്ള കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥ അടലയാളപ്പെടുത്തുന്ന ചിത്രമാണ് ഖരം. ഒരു അലക്കുകാരന്റെ ജീവിത കഥയിലൂടെ ജന്മി നാടുവാഴിത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ ദൃശ്യ മികവോടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. അലക്കുകരന്റെ സന്തത സാഹചരിയായ കഴുതയും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്.

പപരിയാരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റ് പി വി ജോസിന്റെ ആദ്യ ചിത്രത്തിന് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

ബല്‍ജിയം, ചിലി,ലോസ് ആഞ്ചലസ് കാലിഫോര്‍ണിയ തുടങ്ങി പത്തോളം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഖരം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ,ഛായാഗ്രഹണം തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചു.

സന്തോഷ് കീഴാറ്റൂര്‍, പ്രവീണ മാധവന്‍,പ്രകാശ് ചെങ്ങല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ചലച്ചിത്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം തീയേറ്ററുകളിലും വന്‍ വിജയമാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.