പകര്‍ച്ചവ്യാധികളെ എങ്ങനെ പ്രതിരോധിക്കാം; ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തയ്യാറാക്കിയ ഹ്രസ്വചിത്രം ‘ഒരു വയലോരത്ത്’ ശ്രദ്ധേയം

എലിപ്പനിയെ പ്രതിരോധിക്കാന്‍ പ്രതിരോധ ഗുളിക കഴിക്കേണ്ടതിന്റെ ആവശ്യകത, സ്വയം ചികിത്സ അരുത് എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ഹ്രസ്വചിത്രം ‘ഒരു വയലോരത്ത്’ ശ്രദ്ധേയമാകുന്നു.

കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിനും നാഷണല്‍ ഹെല്‍ത്ത് മിഷനും വേണ്ടി ഡോ.ഹരീഷ് ദേവിരാജന്‍ (ചെറുകുന്ന് PHC medical ഓഫീസര്‍) സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ‘ഒരു വയലോരത്ത്’.

ഇതില്‍ അഭിനയിച്ചവര്‍ എല്ലാവരും ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്നവരാണ്.

തിരക്കഥ, സംവിധാനം എന്നിവയും കൈകാര്യം ചെയ്തതും ആരോഗ്യ വകുപ്പ് ജീവനക്കാരാണ്. അസോസിയേറ്റഡ് ഡയറക്ടര്‍: രാമകൃഷ്ണന്‍ വെങ്ങര, സ്‌ക്രിപ്റ്റ്:- സുരേഷ് ബാബു ശ്രീസ്ത, ക്യാമറ& എഡിറ്റിംഗ്: അഭിഷേക് ചെറുകുന്ന്.

കണ്ണപുരം, അയ്യോത്ത്, പുഞ്ചവയല്‍ മേഖലകളില്‍ വച്ചാണ് ചിത്രം ഷൂട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News