തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ മാത്രം; വിശദീകരണം ചോദിക്കാന്‍ ബോര്‍ഡിന് അവകാശമുണ്ട്; ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ തന്ത്രിക്ക് അനുവാദമില്ലെന്നും മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ മാത്രമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

”ബോര്‍ഡിന് തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ അവകാശമുണ്ട്. ശബരിമല തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചത് ശരിയായ നടപടിയാണ്. തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ മാത്രമാണ്. ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ തന്ത്രിക്ക് അനുവാദമില്ല.”-മന്ത്രി കടകംപള്ളി പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ അവകാശങ്ങളില്‍ കടന്നുകയറ്റം നടത്താന്‍ മുഖ്യമന്ത്രിയോ ദേവസ്വം വകുപ്പോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here