ഒടിയനില്‍ മോഹന്‍ലാല്‍ ആലപിച്ച ‘ഏനൊരുവന്‍’ ഗാനം ഇരുകൈയും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍.

ഇന്നലെ റിലീസ് ചെയ്ത ലിറിക്കല്‍ വീഡിയോ അഞ്ചര ലക്ഷത്തോളം വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്താണ്. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ചിത്രത്തിലെ കൊണ്ടോരാം കൊണ്ടോരാം എന്ന ആദ്യ ഗാനം നേരത്തെ പുറത്തുവന്നിരുന്നു.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡിസംബര്‍ 14നാണ് ഒടിയന്‍ തീയേറ്ററുകളിലെത്തുക.