കെഎംസിടി ലോ കോളേജിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കാന്‍ മാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ

മലപ്പുറം: കുറ്റിപ്പുറം കെഎംസിടി ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ മാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ.

അവസാന സെമസ്റ്റര്‍ പരീക്ഷയില്‍ വിദ്യാര്‍ത്ഥിനിയുടെ ഉത്തരക്കടലാസ് പിടിച്ചുവാങ്ങി ഭാവി പഠനം പ്രതിസന്ധിയിലാക്കിയ അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ടാണ് സമരം. മറ്റൊരു വിദ്യാര്‍ത്ഥിയേ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന മറ്റൊരു പരാതിയും ഇതേ അധ്യാപകനെതിരേയുണ്ട്.

എസ് സി, എസ് ടി വകുപ്പുപ്രകാരം ഇയാള്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇയാളെ കോളേജ് മാനേജ്മെന്റ് സംരക്ഷിക്കുകയാണെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്.

വിദ്യാര്‍ത്ഥികളുടെ പരാതി കമ്മിഷനെ വെച്ച് അന്വേഷിക്കാനോ സമരം ഒത്തുതീര്‍പ്പാക്കുന്നതിനോ ഇതുവരെ മാനേജ്മെന്റ് തയ്യാറായിട്ടില്ല.

അധ്യാപകനെ കോളേജില്‍നിന്ന് മാറ്റി നിര്‍ത്തി പരാതികള്‍ അന്വേഷിക്കണമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെഎ സക്കീര്‍, പ്രസിഡന്റ് ഇ അഫ്സല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ചും നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News