ചാനല്‍ ചര്‍ച്ചകളിലെ വെല്ലുവിളിപോലെയെന്നു കരുതി കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയുമായി പോയ ബിജെപി നേതാവ്‌ ശരിക്കും പെട്ടുവെന്നതാണ് വാസ്‌തവം.

ശോഭയുടെ ഹര്‍ജി വെറുതെ തള്ളിക്കളയുകയല്ല കോടതി ചെയ്‌തത്‌. വിധിന്യായത്തില്‍ ഹര്‍ജിക്കാരിയുടെ ദുരുദ്ദേശത്തെ തുറന്നു കാട്ടുകയും കോടതി ചെയ്‌തു.

താന്‍ മാപ്പ്‌ പറഞ്ഞിട്ടില്ലെന്നും അഭിഭാഷകനാണ്‌ മാപ്പ്‌ പറഞ്ഞതെന്നും ശോഭ പിന്നീട്‌ പ്രതികരിച്ചെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍.

കോടതി വിധിച്ച 25000 രൂപ അടച്ചില്ലെങ്കില്‍ ശോഭ കുരുങ്ങും. അങ്ങനെയാണ്‌ കാര്യങ്ങള്‍. കാരണം ഈ തുക രണ്ടാഴ്‌ചക്കകം ശോഭ കാേടതിയില്‍ കെട്ടിവച്ചില്ലെങ്കില്‍ സര്‍ക്കാരിന്‌ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വിധിയിലുണ്ട്‌

വളഞ്ഞ വഴിയിലൂടെ പരാതിക്കാരിക്ക്‌ പബ്‌ളിസിറ്റി നേടാനുള്ള ശ്രമമാണ്‌ ഹര്‍ജിയെന്നും ചീഫ്‌ ജസ്‌‌റ്റീസ്‌ ഹൃഷികേശ്‌ റോയിയും ജ.എകെ ജയശങ്കര്‍ നമ്പ്യാരും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഹര്‍ജിയില്‍ പറയുന്നു.

” ഈ കേസില്‍ പരാതിക്കാരിയുടെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ ഒളിച്ചുവയ്‌ക്കുന്ന വിധത്തില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സ്വന്തം താല്‍പര്യം നേടിയെടുക്കാനാണ്‌ ശ്രമമെന്ന്‌ ഒറ്റമനോട്ടത്തില്‍ മനസിലാക്കാം.

നിയമപ്രക്രിയയെ തന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ്‌ പരാതിക്കാരുടെ നീക്കം. സദുദ്ദേശമല്ല, ദുരുദ്ദേശമാണ്‌ ഈ ഹര്‍ജിക്കു പിന്നിലെന്ന്‌ വ്യക്തം”.

ഇത്തരത്തില്‍ ഗരുതരമായ പരാമര്‍ശങ്ങളാണ്‌ കോടതി ഉത്തരവിലുള്ളത്‌‌. എന്നാല്‍ പരാമര്‍ശങ്ങളെക്കുറിച്ച്‌ ശോഭ സുരേന്ദ്രന്‍ ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല.

പരാതിക്കാരിയുടെ അഭിഭാഷകന്‍ നിരുപാധികം മാപ്പുപറഞ്ഞാണ്‌ കേസില്‍ തടിയൂരിയത്‌. മാത്രമല്ല പരാതിക്കാരി പിഴ അടക്കണമെന്ന കാര്യത്തില്‍ കോടതി ഉറച്ചുനില്‍ക്കുകയും ചെയ്‌തു.

പിഴസംഖ്യ രണ്ടാഴ്‌ചക്കകം ഹൈക്കോടതിയുടെ ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയില്‍ ശോഭ സുരേന്ദന്‍ അടക്കുകയും വേണം. ശോഭയെ കുരുക്കിയ കോടതി വിധിയുടെ പൂര്‍ണ രൂപം ചുവടെ.