ഗോകുലം കേരള എഫ് സിയുമായുള്ള കരാർ ഇംഗ്ലീഷ് താരം അന്റോണിയോ ജർമൻ അവസാനിപ്പിച്ചു – Kairalinewsonline.com
DontMiss

ഗോകുലം കേരള എഫ് സിയുമായുള്ള കരാർ ഇംഗ്ലീഷ് താരം അന്റോണിയോ ജർമൻ അവസാനിപ്പിച്ചു

ടീമിൽ തുടർന്ന് കളിക്കാൻ താൽപര്യമില്ലെന്ന് അന്റോണിയോ ജർമ്മൻ മാനേജ്മെൻറിനെ അറിയിക്കുകയായിരുന്നു

ഗോകുലം കേരള എഫ് സിയുമായുള്ള കരാർ ഇംഗ്ലീഷ് താരം അന്റോണിയോ ജർമൻ അവസാനിപ്പിച്ചു. കരാർ അവസാനിപ്പിക്കാൻ കാരണം വ്യക്തിപരമെന്ന് ജർമൻ.

ഐ ലീഗിന്റെ ഈ സീസണിലാണ് അന്റോണിയോ ജർമൻ ഗോകുലം കേരളയിലെത്തിയത്. ഒരു വർഷത്തെ കരാറായിരുന്നു.

എന്നാൽ ടീമിൽ തുടർന്ന് കളിക്കാൻ താൽപര്യമില്ലെന്ന് അന്റോണിയോ ജർമ്മൻ മാനേജ്മെൻറിനെ അറിയിക്കുകയായിരുന്നു.

ഗോകുലം കേരള എഫ് സി മാനേജ്മെൻറ് ഇത് അംഗീകരിച്ചു. തുടർന്ന് ജർമ്മൻ നാട്ടിലേക്ക് മടങ്ങി. ഗോകുലത്തിനായി ആറ് കളികളിൽ നിന്ന് 2 ഗോളുകൾ ജർമൻ നേടിയിട്ടുണ്ട്.

To Top