കാ‍ഴ്ചയുടെ വർണ്ണോത്സവത്തിന് ഇന്ന് അനന്തപുരിയിൽ തിരിതെളിയും. പ്രളയം ദുരന്തം വിതച്ച ജീവിതങ്ങള്‍ക്ക് അതിജീവനപാഠമൊരുക്കിയാണ് ഇത്തവണ മേള എത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ വൈകീട്ട് മേളയുടെ ഉദ്ഘാടനം നിർവഹിക്കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. 72 രാജ്യങ്ങളിൽ നിന്നായി164 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

കല കൊണ്ടു മുറിവുണക്കാനൊരുങ്ങിയാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ 23ാം പതിപ്പിന് ഇന്ന് കൊടിയേറുന്നത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ പൂർണമായും ആഘോഷ പരിപാടികൾ ഒ‍ഴിവാക്കി ലളിതമായാണ് ചലച്ചിത്ര മേള നടത്തുന്നത്.

വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനം നിർവബിക്കും. ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും.

നടിയും സംവിധായികയുമായ നന്ദിതാ ദാസ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് സമ്മാനിക്കും. തുടർന്ന് ഉദ്ഘാടന ചിത്രമായ അസ്ഗർ ഫർഹാദിയുടെ ‘എവരിബഡി നോസ്’ പ്രദര്‍ശിപ്പിക്കും.

ദുരന്തം വിതച്ച ജീവിതങ്ങള്‍ക്ക് അതിജീവന സന്ദേശവുമായി 164 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ പ്രചോദനമാകുന്ന ആറ് ചിത്രങ്ങളടങ്ങിയ ദ ഹ്യുമന്‍ സ്പിരിറ്റ്-ഫിലിംസ് ഓണ്‍ ഹോപ്പ് ആന്‍ഡ് റിബില്‍ഡിങ്ങ് ഉള്‍പ്പടെ 11 വിഭാഗങ്ങളാണ് മേളയില്‍ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്.

നഷ്ടബോധവും വേര്‍പാടും തളര്‍ത്തിയ ജീവിതങ്ങള്‍ക്ക് അതിജീവനത്തിന്‍റെ സന്ദേശം പകരുകയെന്നതാണ് മേളയുടെ പ്രമേയം.

അറബ് സംവിധായകനായ അഹ്മദ് ഫൗസി സാലെയുടെ ‘പോയ്സണസ് റോസസ്’, ഉറുദു സംവിധായകനായ പ്രവീണ്‍ മോര്‍ച്ചലയുടെ ‘വിഡോ ഓഫ് സൈലന്‍സ്’ എന്നിവയുള്‍പ്പടെ 14 മത്സരചിത്രങ്ങളാണ് മേളയിലുള്ളത്. ഈ.മ.യൗ., സുഡാനി ഫ്രം നൈജീരിയ’ എന്നീ മലയാളചിത്രങ്ങളും മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കും