പ്രവാസി മലയാളികൾക്ക് പ്രിയങ്കരമായ സംഗീത പരിപാടി ഓർമസ്പർശം കൈരളിടിവിയിൽ 25 എപ്പിസോഡുകൾ പിന്നിട്ടു

പ്രവാസി മലയാളികൾക്ക് പ്രിയങ്കരമായ സംഗീത പരിപാടി ഓർമസ്പർശത്തിന്റെ 25 മത് എപ്പിസോഡ് പിന്നിടുകയാണ് നിങ്ങളുടെ കൈരളിടിവിയിൽ.

കൈരളിടിവി യൂ എസ് എ യുടെ ട്രൈസ്റ്റേറ്റു ബ്യൂറോ ചീഫ് ബിനുതോമസ് പ്രൊഡക്ഷൻ നിർവഹിക്കുന്ന ഈ സംഗീത പരിപാടിയിൽ നിരവധി ഗായകർ അവരുടെ ശബ്ദത്തിൽ പ്രിയ പ്രേക്ഷകർക്കു വേണ്ടി ഗാനങ്ങൾ ആലപിച്ചു.

ഗാനാസ്വാദനം അത് ആൽമാവിൽ അലിവുള്ളവന് കിട്ടുന്ന വരപ്രസാദമാണ് , മനസിന്റെ അടിത്തട്ടിൽ നുരയിടുന്ന ചില പാട്ടുകൾ ഒന്ന് പാടി കേൾകാൻ ആഗ്രിഹച്ച പാട്ടുകൾ ഓർമസ്പർശത്തിലൂടെ നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത്.

ദുഃഖത്തിന്റെ കൈപ്പുനീരിനെ പോലും അമൃതാക്കി മാറ്റുന്ന എത്രൊയോ ഗാനങ്ങൾ നമ്മുക്കായി ഓര്മസ്പര്ശത്തിന്റെ മുന്തിരി പാത്രത്തിൽ നിന്ന് നമുക്കു ലഭിച്ചു.

സംഗീതം ഒരു സ്വാന്തനമായി മാറുന്ന കാഴ്ചയാണ് ഓര്മസ്പര്ശത്തിലൂടെ കടന്നുപോകുമ്പോൾ പ്രേക്ഷകർക്കു അനുഭവപ്പെടുന്നത്.

പ്രണയവും വിരഹവും ഗാനത്തിലൂടെ ഓർത്തെടുക്കാൻ മലയാളികൾക്കല്ലാതെ മറ്റാർക്കാണ് കഴിയുക .മലയാള ഗാന ശാഖയിലെ ഒരു പിടി നല്ല ഗാനങ്ങൾ ഓര്മസ്പര്ശത്തിലൂടെ നമ്മുടെ പ്രിയ ഗായകർ നമ്മുക്കായി പാടുന്ന വേദിയാണ് ഓര്മസ്പർശം.

തേൻ മഴയായി മലയാളികൾക്ക് മുന്നിൽ പെയ്‌തിറങ്ങുന്ന പാട്ടിന്റെ പ്രളയ കാലമാണ് ഓര്മസ്പർശം. ഓർത്തെടുക്കാൻ കഴിയുന്ന എത്രയോ പാട്ടുകൾ അതിനെ സ്പർശിച്ചു കടന്നു പോകുന്ന ഈ പരിപാടിയിൽ പ്രിയ അമേരിക്കൻ മലയാളി ഗായകരെ,

അവതാരകരെ ഞങ്ങൾ ലോകമെങ്ങുമുള്ള സംഗീത ആസ്വാദകർക്കു നിങ്ങളെ പരിചയപ്പെടാൻ അവസരം ഒരുക്കുന്ന ഈ പരിപാടിയിൽ എല്ലാര്ക്കും അവസരം ഒരുക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.

25 എപ്പിസോഡ് പിന്നിടുന്ന ഈ പരിപാടിയുടെ രണ്ടാം സീസൺ ചിക്കാഗോയിൽ നിന്ന് ഉടൻ ആരഭിക്കുന്നു . കൈരളിടി വിയുടെ പ്രോഗ്രാമുകൾക്ക് പരസ്യം നൽകി സഹായിച്ചവരോടും പ്രിയ പ്രേഷകരോടുമുള്ള നന്ദിയും സ്നേഹവും ഞങ്ങൾ സമർപ്പിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ബിനു തോമസ് 516 322 3919 റോയ് മുളകുന്നം -847 363 0050

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News