സിനിമ-സീരിയല്‍ നടനും പ്രമുഖ നാടക സംവിധായകനുമായ കരകുളം ചന്ദ്രന്‍ അന്തരിച്ചു – Kairalinewsonline.com
DontMiss

സിനിമ-സീരിയല്‍ നടനും പ്രമുഖ നാടക സംവിധായകനുമായ കരകുളം ചന്ദ്രന്‍ അന്തരിച്ചു

കരകുളം ചന്ദ്രന് സമഗ്ര സംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാര്‍ഡ് ലഭിച്ചിട്ടുമുണ്ട്

കൊച്ചി: പ്രമുഖ നാടക സംവിധായകനും,സിനിമ-സീരിയൽ നടനുമായ കരകുളം ചന്ദ്രൻ അന്തരിച്ചു. കുറച്ച് നാളായി ചിക്തസയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. അരനൂറ്റാണ്ടിലേറെകാലം നാടകരംഗത്ത് സജീവമായിരുന്നു.

നാടകത്തിൽ നടനും സംവിധായകനുമായി നൂറുകണക്കിന് വേദികള്‍ പിന്നിട്ടുണ്ട് ഇദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെയും സംഗീത നാടക അക്കാദമിയുടെയും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കരകുളം ചന്ദ്രന് സമഗ്ര സംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാര്‍ഡ് ലഭിച്ചിട്ടുമുണ്ട്.

To Top