ചിത്തിര ആട്ട വിശേഷ സമയത്ത് ഉള്‍പ്പെടെ സ്ത്രീ പ്രവേശനം തടയുന്ന രീതിയിലും സാധാരണ ഭക്തരെ തടയുന്ന രീതിയിലും അക്രമങ്ങള്‍ അ‍ഴിച്ചുവിട്ട ബിജെപി നേതാവ് കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ല, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നുള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ട് വച്ചത്.

ജാമ്യാപേക്ഷയുമായി വിവിധ കോടതികളെ സമീപിച്ചപ്പോ‍ഴൊക്കെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതി സുരേന്ദ്രനെതിരെ നടത്തിയിരുന്നത്.

സുരേന്ദ്രന്‍ ശബരിമലയില്‍ പോയതെന്തിനാണെന്നും ഭരണഘടനാ അവകാശങ്ങളെ കുറിച്ച് പറയുന്ന സുരേന്ദ്രന്‍ തടഞ്ഞ വ്യക്തികള്‍ക്കും ഈ അവകാശങ്ങള്‍ ഉണ്ടെന്നത് മറക്കരുതെന്നും കോടതി ഓര്‍മപ്പെടുത്തി.

രണ്ട് ലക്ഷം രൂപയുടെ ബോണ്ടും പാസ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.