കര്‍ണാടകയിലേക്ക് ബൈക്ക് റൈഡിന് പോയ കോ‍ഴിക്കോട് സ്വദേശിയെ കാണാതായിട്ട് രണ്ടാ‍ഴ്ച; പ്രതീക്ഷയോടെ കുടുംബം

കോഴിക്കോട് പാലാഴി സ്വാദേശിയായ യുവാവിനെ കാണാതായിയിട്ട് 2 ആഴ്ച്ച പിന്നിടുന്നു. കർണ്ണാടകയിലേക്ക് ബൈക്ക് റൈഡിനു പോയ സന്ദീപ് ആണ് ദിവസങ്ങൾ കഴിഞ്ഞിട്ടും മടങ്ങിഎത്താത്തത്

കഴിഞ്ഞ മാസം 25 നാണു സന്ദീപ് അവസാനമായി വീട്ടിലേക് വിളിച്ചത്. രാത്രിയോടെ വീട്ടിൽ എത്തുമെന്നായിരുന്നു അവസാന സന്ദേശം.

പിന്നീട് സന്ദീപിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ബൈക്ക് റൈഡിൽ പ്രിയങ്കരായ ഇയാൾ യാത്ര ചെയുന്നത് പതിവാണ്. ശൃംഗേരി റൂട്ടിലെ കോപ്പയിൽ വെച്ചു ബാഗും ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇവിടെ വെച്ചു തന്നെ ഫോൺ ഓഫ് ആയതായാണ് പോലീസ് പറയുന്നത്. കർണ്ണാടക പോലീസിന്‍റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ബൈക്ക് പാർക്ക് ചെയ്തതിനു സമീപത്തെ തുഗാ നദി യിൽ തിരച്ചൽ നടത്തിയേഗിലും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.

സന്ദീപുമായി അവസാനം ബന്ധപെട്ട 4 ഫോൺ കാൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 34 കാരനായ സന്ദീപ് കോഴിക്കോട് ഒരു അഡെർട്ടിസ്ങ് കമ്പനി യിൽ ജോലി ചെയ്‌തു വരുകയാണ് മടങ്ങി എത്തുമെന്ന പ്രതീക്ഷയിൽ ആണ് വീട്ടുകാരും നാട്ടുകാരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News