ബിജെപി അധ്യക്ഷൻ അമിത് ഷാ കുറ്റാരോപിതനായ സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രത്യേക സിബിഐ കോടതി ഡിസംബർ 21 ന് വിധി പറയും.

പ്രത്യേക ജഡ്ജി എസ് ജെ ശർമ യായിരിക്കും വിധിപറയുക. തുൾസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസിലും കോടതി വിധി പറയും.കഴിഞ്ഞദിവസമായിരുന്നു കേസിൽ വാദം പൂർത്തിയായത്.

അമിത്ഷാ ഉൾപ്പെടെയുള്ളവർ കൊലപാതകത്തിന് ഗുഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ സിബിഐ ആരോപിച്ചിരുന്നു.

2005ലായിരുന്നു സൊറാബുദ്ദീൻ ഷെയ്ഖിനെ തീവ്രവാദിയെന്ന് ആരോപിച്ചു ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.

2006 ലായിരുന്നു സൊറാബുദ്ദീൻ ഷെയ്ക്കിന്റെ സഹായി ആയ തുൾസി റാം പ്രജാപതിയെ പോലീസ് കൊലപ്പെടുത്തിയത്.