കലോത്സവ വേദിയെ ഒപ്പനയുടെ താളത്തിലലിയിച്ച് മൊഞ്ചത്തിമാരും തോഴിമാരും

ആലപ്പുഴ: കലോത്സവ വേദിയെ ഒപ്പനയുടെ താളത്തിലലിയിച്ച് മൊഞ്ചത്തിമാരും തോഴിമാരും.

ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളുമായെത്തിയ ഒപ്പനസംഘമാണ് ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ആദ്യ ദിനം കാഴ്ചക്കാരുടെ മനസ്സ് കീഴടക്കിയത്.

കിഴക്കിന്റെ വെനീസിലെ കാറ്റിന് ഒപ്പനയുടെ ഈണവും താളവുമായിരുന്നു. ഒപ്പനപാട്ടിന്റെ ശീലിനൊപ്പം ചടുലമായ താളവും ചുവടുകളുമായി മണവാട്ടിയും സംഘവും വേദി നിറഞ്ഞപ്പോള്‍ സദസ്സും അതിലലിഞ്ഞു. മത്സരാര്‍ത്ഥികളുടേത് മികവുറ്റ പ്രകടനങ്ങളെന്ന് കാഴ്ചക്കാരുടെ വിധിയെഴുത്ത്.

മറ്റു വേദികളില്‍ കാഴ്ചക്കാര്‍ കുറഞ്ഞെങ്കിലും ഒപ്പന മത്സരം നടന്ന ആറാം വേദിയായ ആയിഷയില്‍ നിറഞ്ഞ സദസെത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് ഒപ്പന മത്സം വീക്ഷിക്കാനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here