കണ്ണൂരില്‍ ഒരു വിമാനത്താവളം വേണമെന്ന ആദ്യ ചിന്ത പങ്കു വച്ച വ്യക്തിയാണ് അന്തരിച്ച ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍.

ക്യാപ്റ്റന്റെ ആജീവനാന്ത മോഹമായിരുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമാകുമ്പോള്‍, സാക്ഷ്യം വഹിക്കാന്‍ ക്യാപ്റ്റന്‍ ഇല്ലാതെ പോയതിലുള്ള വിഷമമാണ് മുംബൈ മലയാളികള്‍ക്ക്.

മലബാറിന്റെ മേഘങ്ങള്‍ക്കിടയിലൂടെ പറന്നിറങ്ങുന്ന വികസനത്തില്‍ ഏറ്റവും സന്തോഷിക്കുമായിരുന്ന കണ്ണൂരിന്റെ സ്വന്തം കൃഷ്ണന്‍ നായരുടെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടിവി പ്രക്ഷേപണം ചെയ്ത അഭിമുഖത്തിലായിരുന്നു ക്യാപ്റ്റന്‍ വികാരാധീനനായി തന്റെ സ്വപ്നങ്ങള്‍ പങ്കു വച്ചത്.