തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ രണ്ടാം പ്രതിയും നടിയുമായ ശാലു മേനോന്റെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു.

കേസില്‍ അന്തിമ വിധി വരുന്നത് വരെയാണ് ജപ്തി നടപടി. സോളാര്‍ കേസിലെ സാക്ഷികളെ ഡിസംബര്‍ 17ന് ഹാജരാക്കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടിട്ടുണ്ട്.

മാത്യു തോമസ്, അന്ന മാത്യു ദമ്പതികളില്‍ നിന്ന് 30 ലക്ഷം രൂപയും പ്രവാസിയായ റാസിഖ് അലിയില്‍ നിന്ന് ഒരു കോടി രൂപയും, സോളാര്‍ പാനല്‍ വെച്ച് തരാമെന്നു കള്ളം പറഞ്ഞ്, ശാലു മേനോനും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്.

ബിജു രാധാകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. ശാലു മേനോന് വസ്തു വാങ്ങി, ആഡംബര വീട് നിര്‍മ്മിച്ചു നല്‍കിയത് ബിജു രാധാകൃഷ്ണനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.