ഐഎഫ്എഫ്‌കെ: ഇത്തവണ പ്രേക്ഷകര്‍ക്ക് കൂട്ടായി മൊബൈല്‍ ആപ്പും

ചലച്ചിത്രമേളയില്‍ ഇത്തവണ പ്രേക്ഷകര്‍ക്ക് കൂട്ടായി ഒരു ആപ്പും കൂടെയുണ്ട്.

മേളയിലെ മുഴുവന്‍ ചിത്രങ്ങളെയും പ്രദര്‍ശന തീയതി, സമയം, തിയേറ്റര്‍, പ്രദര്‍ശിപ്പിക്കപ്പെട്ടുന്ന വിഭാഗം, സിനിമയെ കുറിച്ചുള്ള ലഘു വിവരണം എന്നിങ്ങനെ വിശദമായി ആപ്പില്‍ ലഭ്യമാണ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഡെവിസ് ടോമും കൂട്ടുകാരുമാണ് ഫെസ്റ്റ് ഫോര്‍ യൂ എന്ന ആപ്പ് യാഥാര്‍ത്ഥ്യമാക്കിയത്.

കൈരളി തിയേറ്ററില്‍ രാവിലെ 9ന് ഏതാ സിനിമ, നിളയില്‍ മത്സരവിഭാഗ ചിത്രമാണോ ലോക സിനിമയാണോ… ഇതില്‍ ഏതു സിനിമയാണ് ഏറ്റവും മികച്ചത്? അതിന്റെ ട്രെയ്ലര്‍ കണ്ടോ…? ഇതെല്ലാം ചലച്ചിത്രമേളയ്‌ക്കെത്തുന്ന ഏതൊരു ചലച്ചിത്ര പ്രേമിയുടെയും മനസ്സില്‍ ഉയരുന്ന ചോദ്യങ്ങളാണ്. അതിനുള്ള മറുപടിയാണ് ഫെസ്റ്റ് ഫോര്‍ യൂ എന്ന ആപ്പ്.

ഷെഡ്യൂളും ഹാന്‍ഡ്ബുക്കും ഉണ്ടായിരുന്നാലും ഇത്തരം ചോദ്യങ്ങള്‍ക്ക് വിരള്‍തുമ്പില്‍ ഫെസ്റ്റ് ഫോര്‍ യൂവിലൂടെ മറുപടികണ്ടെത്താം. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരായ ഡേവിസ് ടോം കൂട്ടുകാരായ എന്‍.കെ.ശരത്, കെ.പി.രതീഷ് കുമാര്‍, അരുണ്‍ നായര്‍, ഗണേഷ് പയ്യന്നൂര്‍ എന്നിവരും ചേര്‍ന്നാണ് അപ്പ് യാഥാര്‍ത്ഥ്യമാക്കിയത്.

കേവലം രണ്ടാഴ്ച കൊണ്ടാണ് അപ്പ് പൂര്‍ത്തിയാക്കിയതെന്ന് ഡെവിസ് പറഞ്ഞു.

മേളയിലെ മുഴുവന്‍ ചിത്രങ്ങളുടെയും പ്രദര്‍ശന തീയതി, സമയം, തിയേറ്റര്‍, വിഭാഗം എന്നിങ്ങനെയും സിനിമയുടെ റേറ്റിങ്, ലഘു വിവരണം, സിനിമയിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും, ട്രെയ്ലറുണ്ടെങ്കില്‍ അത് എന്നിങ്ങനെ ഒരു ചലച്ചിത്രത്തെക്കുറിച്ച് അറിയെണ്ടതെല്ലാം ഒറ്റ ക്ലിക്കിലൂടെ സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീനില്‍ തെളിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel